Advertisements
|
ജര്‍മനിയില്‍ സിഡിയു അധികാരത്തിലെത്തിയാല്‍ മലയാളികള്‍ക്ക് തിരിച്ചടിയായേയേക്കും
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയില്‍ പൊതുതെരപ്പെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയും 85 ദിവസം കൂടി ബാക്കി നില്‍ക്കെ രാജ്യത്തെ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാംതന്നെ തെരഞ്ഞെടുപ്പ് പ്രാചരണം ആരംഭിച്ചു. ഇതുവരെ ഒരു പാര്‍ട്ടിയും ഒരു മുന്നണിയായി പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല, ഇവിടുത്തെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പാരമ്പര്യമനുസരിച്ച് ഇറങ്ങാനും സാദ്ധ്യതയില്ല. രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികളായ സിഡിയു/സിഎസ്യു, എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി, എഎഫ്ഡി, ബിഎസ്ഡബ്ള്യു, ദിലിങ്കെ, തുടങ്ങിയ കക്ഷികള്‍ എല്ലാം തന്നെ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ്. മിക്ക പാര്‍ട്ടികളും അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും പ്രകടനപത്രിക തയ്യാറാക്കി വരുന്നതേയുള്ളു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഗോദയിലെ മുഖ്യകക്ഷിയായ സിഡിയു അതിന്റെ ചെയര്മാന് ഫ്രീഡ്റിഷ് മെര്‍സ് വാഗ്ദാനങ്ങളുടെ പട്ടിക ആദ്യംതന്നെ പൊട്ടിച്ചു. ഇതില്‍ രാജ്യത്തെ പെന്ഷന്, കുടിയേറ്റം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവയ്ക്കാണ് മുന്‍തൂക്കം നല്കുന്നതെന്നറിയിച്ചു. മെര്‍സിന്റെ ആദ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണിത്. 69 കാരനായ ഫ്രീഡ്റിഷ് മെര്‍സ് വീണ്ടും സിഡിയുവിന്റെ നേരിട്ടുള്ള സ്ഥാനാര്‍ത്ഥിയായി ഹോഹ്സൗര്ലാന്ഡ് ജില്ലയില്‍ നിന്നാണ് മല്‍സരിയ്ക്കുന്നത്.
സാധുവായ 267 വോട്ടുകളില്‍, ഷ്മല്ലെന്ബര്ഗ് ടൗണ്‍ ഹാളില്‍ മെര്സിന് 266 (99.6 ശതമാനം) ലഭിച്ചു.45 മിനിറ്റോളം, നടത്തിയ പ്രസംഗത്തില്‍ മെര്‍സിന്റെ ആദ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പെന്ഷന് കാര്യത്തില്‍ രാജ്യത്തെ വിരമിക്കല്‍ പ്രായം നിലവിലെ 67 വയസ്സ് എന്നത് ബാധകമാണ്, അതവര് പാലിക്കും. അതിന് മാറ്റം ഒന്നും ഇല്ലന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുടിയേറ്റ വിഷയത്തില്‍ പല മുനിസിപ്പാലിറ്റികളും അനധികൃതമായി കുടിയേറിയ അഭയാര്‍ത്ഥികളാല്‍ വലയുന്നു. കുടിയേറ്റത്തില്‍ പരാജയങ്ങളുണ്ടായി. "അത് തിരുത്തുന്നത് തുടരുമെന്നും, ഭാവിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങളും ഉള്‍പ്പെടുമെന്നും വ്യക്തമാക്കി.
ഗ്യാസ്ട്രോണമി വിഷയത്തില്‍ സിഡിയു ഭരണത്തിലേറിയാല്‍ കാറ്ററിംഗ് വ്യവസായത്തിലെ വാറ്റ് നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് സിഡിയു പാര്‍ട്ടി നേതാവ് തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കൊറോണ കാലത്ത്, 2020 ല്‍ ഭക്ഷണത്തിന്റെ വാറ്റ് 19 ല്‍ നിന്ന് 7 ശതമാനമായി കുറച്ചത് എടുത്തുപറഞ്ഞു.
വിന്‍ഡ് എനര്‍ജി, സിഡിയു കാറ്റിന്റെ ശക്തിക്ക് എതിരല്ലന്നും, ജനങ്ങളുടെ വിശാലമായ സ്വീകാര്യതയോടെയാണ് ഊര്‍ജ്ജ പരിവര്‍ത്തനം നടക്കേണ്ടതെന്നും,. ഇതിന് "അളവും സമനിലയും" ആവശ്യമാണന്നും, ഫെഡറല്‍ ബില്‍ഡിംഗ് ആക്റ്റും ഫെഡറല്‍ എമിഷന്‍ ആക്റ്റും മാറ്റുന്നത് ഉറപ്പാക്കുമെന്നും വെളിപ്പെടുത്തി. നിലവിലെ സര്‍വേകളില്‍ മെര്‍സിന്റെ സിഡിയു ഏറെ മുന്നിലാണ്. ഏറ്റവും ഒടുവിലത്തെ ഇന്‍ഫോഗ്രാഫിക് നിലയില്‍ സിഡിയു/സിഎസ്യു 32%, എസ്പിഡി 15%, ഗ്രീന്‍സ് 13%, എഫ്ഡിപി 5%, എഎഫ്ഡി 18%, ബിഎസ്ഡബ്ള്യു 8%, ദിലിങ്കെ 3%, എന്ന നിലയിലാണ്.
എന്നാല്‍ ഭരണം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സിഡിയു അതായത് ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന് പാര്‍ട്ടിയിലെ മറ്റു പല നേതാക്കളും വ്യത്യസ്ത ചിന്തയുമായി കളത്തിലുള്ളത് വിദേശിയകളെ ലക്ഷ്യമിട്ടുള്ള സംഗതിയാണ്. കാരണം കുടിയേറ്റത്തിന് പുതിയ നിയമം ഉണ്ടാവുമെന്ന കാര്യം പാര്‍ട്ടിയിലെ ഉന്നതര്‍ പറയുമ്പോള്‍ അണിയറ നീക്കങ്ങള്‍ ശക്തിപ്പെടുന്നു എന്നുവേണം കരുതാന്‍. കാരണം രാജ്യത്തേയ്ക്ക് കുടിയേറുന്നവര്‍ ജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക; ജര്‍മന്‍ പൗരത്വം എടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ കുെംപിടുത്തം ഉണ്ടായേക്കുമെന്നാണ് സൂചന. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളിലേയ്ക്ക് പുതിയ ഭരണക്കാര്‍ നീങ്ങുകയാണങ്കില്‍ അല്ഭുതപ്പെടേണ്യട ആവശ്യമില്ല.
മാത്രമല്ല അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചയക്കും എന്നു പറയുന്നുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സിഡിയു. ഇവിടെ താമസിക്കാന്‍ എത്തുന്ന വിദേശികള്‍, രാജ്യത്തിന്റെ പ്രാദേശിക മൂല്യങ്ങളും സംസ്കാരവും ബഹുമാനിക്കണമെന്നും അതുമായി ഇഴുകി ചേരണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം. മധ്യ~ വലതുപക്ഷമായ ക്രിസ്ററ്യന്‍ ഡെമോക്രാറ്റ്സ് യൂണിയന് സിഡിയു, ജര്‍മനിയുടെ 'സംസ്കാരത്തിലൂന്നിയ വളര്‍ച്ച' എന്ന നയമാണ് ഇനിയും കൂടുതലായി വളത്തിയെടുക്കേണ്ടത് എന്നാണ് പറയുന്നത്. അതായത് ജര്‍മ്മനിയില്‍ കുടിയേറുന്നവര്‍ നിര്‍ബന്ധമായും ജര്‍മ്മന്‍ സംസ്കാരവുമായി ഇഴുകി ചേരണം എന്നാണ് അവര്‍ പറയുന്നത്.
ജര്‍മ്മനിയില്‍ കുടിയേറുന്നവര്‍ നിര്‍ബന്ധമായും ജര്‍മ്മന്‍ സംസ്കാരവുമായി ഇഴുകി ചേരണം എന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യ വക്താവ് ഇക്കാര്യം ശക്തമായി പറയുന്നുണ്ട്. ജര്‍മ്മനിയിലെ ജീവിത ശൈലി. ജര്‍മന്‍കാരുടെ ജീവിത രീതി അത് കേവലം ഭാഷയിലും അനുഷ്ഠാനങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നും സാംസ്കാരികവും ചരിത്രപരവുമായ അടിത്തറ ഉള്ളതാണന്നും അതു ഭാവിയില്‍ മുറുകെപിടിക്കേണ്ടതാണന്നും അദ്ദേഹം വ്യക്തമാക്കിയത് ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി മെര്‍സിന്റെ കൂടി അനുവാദത്തോടെ ആണന്നുവേണം കരുതാന്‍. മാത്രമല്ല ഏത് ആവശ്യത്തിന് ജര്‍മ്മനിയില്‍ വന്നു എന്നത് പ്രശ്നമാക്കാതെ ജര്‍മ്മന്‍ സംസ്കാരത്തിന്റെ ഭാഗമായി അത് ഉയര്ത്തിപ്പിടിക്കുന്നവരായിരിയ്ക്കണം എന്നും പറയുന്നു.
ഈ കാര്യങ്ങളൊക്കെ പുതിയസര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയാല്‍ മലയാളികള്‍ക്ക് അത് തിരിച്ചടിയായി മാറിയേക്കാം. കാരണം ഇപ്പോള്‍ കുടിയേറുന്ന മലയാളികളില്‍ ബഹുഭരിപക്ഷവും അത് വിദ്യാര്‍ത്ഥികളില്‍ സിംഹഭാഗവും ജര്‍മനിയുമായി ഇന്റഗ്രേറ്റ് ചെയ്യാന്‍ താല്പ്പര്യമില്ലാവരും, ജര്‍മന്‍ ഭാഷ പഠിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തവരും, ജര്‍മനിയിലെ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നവരുമാണ്. ഇത്തരക്കാരെ പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ ഒരുപക്ഷെ പ്രതികൂലമായി ബാധിച്ചാല്‍ ഇവരൊക്കെ പെട്ടിയും തൂക്കി തിരികെ പോകേണ്ടി വരും. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുംഖിക്കേണ്ടി വരില്ല എന്നു മാത്രമേ ഞങ്ങള്‍ ഇപ്പോള്‍ പറയുന്നുള്ളു. |
|
- dated 02 Dec 2024
|
|
Comments:
Keywords: Germany - Otta Nottathil - election_campaigne_cdu_merz_germany Germany - Otta Nottathil - election_campaigne_cdu_merz_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|